‘2019’ ലെ സർപ്രൈസ് ഹിറ്റാകാനൊരുങ്ങി ഗിരീഷ് മാട്ടടയുടെ ‘ഗാംബിനോസ്’…




മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകരുടെ കൂട്ടത്തിലേക്ക് ഒരുപേരുകൂടി ചേർക്കപെടാൻ ഒരുങ്ങുകയാണ്…നവാഗതനായ ഗിരീഷ് മാട്ടടയുടെ പേര്. ഒപ്പം മലയാള സിനിമ ഇതുവരെ സാക്ഷ്യം വഹിക്കാത്ത മറ്റൊരു ത്രില്ലറായിരിക്കും ഗാംബിനോസ് എന്ന ചിത്രം.

അധികം കൊട്ടിഘോഷങ്ങളോ താരപരിവേഷങ്ങളോ ഇല്ലാതെ അണിയറയിൽ പണി പൂർത്തിയായ ഗാംബിനോസ് 2018 ലെ ‘ജോസഫ്’ എന്ന ചിത്രം പോലെ 2019 ലെ മറ്റൊരു  സർപ്രൈസ് ഹിറ്റാകുമെന്നതിൽ സംശയമില്ല. ‘സ്വന്തം നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരമ്മയുടെയും മക്കളുടെയും കഥ പറയുന്ന ചിത്രവുമായി ഗിരീഷും കൂട്ടരും എത്തുമ്പോൾ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തിൽ നായകനായി എത്തുന്നത് വിഷ്ണു വിനയനാണ്. വിഷ്ണുവിന്റെ നായികയായി വേഷമിടുന്നത് നീരജയാണ്. ചിത്രത്തിൽ ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും വേഷമിടുന്നുണ്ട്. സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി വേഷമിടുന്നുണ്ട്.

ഫാമിലി-ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് സക്കീര്‍ മഠത്തിലാണ്. ഭരണകൂടത്തിനും പോലീസിനും നിരന്തരം ഭീഷണി ആയിരുന്ന കുടുംബത്തെക്കുറിച്ചുള്ള ചിത്രം നിർമ്മിക്കുന്നത് ഓസ്‌ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എൽബൻ കൃഷ്ണയാണ്.

http://flowersoriginals.com/2019/01/19/gambinos-girish-mattada/?fbclid=IwAR1U4Jc-LhTsehhfXZKSG09qQhqdfAVYBA1zX1hzN5BkY0d_wBfmC5TKups

Comments